librayry
സുധീഷ് മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ലൈബ്രറിയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കുന്നു.

ഓയൂർ: പൂയപ്പള്ളി പുന്നക്കോട് പുതുതായി ആരംഭിച്ച സുധീഷ് മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ലൈബ്രറിയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. രാജൻ മുളയക്കോണത്ത് അദ്ധ്യക്ഷത വഹിച്ചു. പുന്നകകോട് സെന്റ് തോമസ് ഹൈസ്‌കൂൾ വിദ്യാർത്ഥിയും കായികപ്രതിഭയുമായിരുന്ന സുധീഷിന്റെ സ്മരണാർത്ഥമാണ് ലൈബ്രറി ആരംഭിച്ചത്. ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. സജിനാഥ് മുഖ്യ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മി​റ്റിയംഗം ബാബുജി ശാസ്താംപൊയ്ക, സെന്റ് തോമസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. സ്മിത, ഗ്രാമ പഞ്ചായത്തംഗം ഫിലിപ്പ് മാത്യു, ഡോ. അംബേദ്ക്കർ എക്‌സലൻസ് നാഷണൽ അവാർഡ് ജേതാവ് ലളിത, കെ. മോഹനൻ, ജിജോബാലചന്ദ്രൻ, അഖിൽ എന്നിവർ സംസാരിച്ചു.