photo
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുന്നു. സി. സന്തോഷ്, കല്ലട രമേശ് എന്നിവർ സമീപം

 മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു

കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ ശ്ളാഖനീയമാണെന്ന് മന്ത്രി പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ 'സുദേശം' ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ബ്ലോക്ക് അങ്കണത്തിൽ സജ്ജീകരിച്ച തുറന്ന വായനശാലയും റീഡിംഗ് കോർണറും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിൽ സ്ഥാപിച്ച സി.സി.ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം ഗവ. പ്ലീഡർ ആർ. സേതുനാഥ് നിർവഹിച്ചു. ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കുള്ള സബ്സിഡി വിതരണം മിൽമ തിരുവനന്തപുരം യൂണിയൻ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസണും ബീഫ് ക്ലസ്റ്റർ ഡോ. കെ. രാജശേഖരനും ഉദ്ഘാടനം ചെയ്തു.

കെ. അനു, ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. തങ്കപ്പനുണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്പ്, തങ്കമണി ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ചന്ദ്രശേഖരൻ പിള്ള, എ. ഷീല, എൽ. അനിൽ, കെ. ബാബുരാജൻ, സ്റ്റാൻസി യേശുദാസ്, യമുന ഷാഹി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ സ്വാഗതവും സെക്രട്ടറി എം.എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.