kdf
കെ.ഡി.എഫ് സംസ്ഥാന കൺവൻഷൻ എ.പാച്ചൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്റൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാകണം രാഷ്ട്രീയത്തിലെ ശരി ദൂരമെന്ന് യു.ഡി.എഫിന് തിരിച്ചറിയാൻ കഴിയാതെ പോയതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയുമായ പി.രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന കൺവെൻഷൻ കൊല്ലത്തെ എ.പാച്ചൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരസംരക്ഷണത്തിന്റെ മറപിടിച്ച് നവോത്ഥാന മുന്നേറ്റത്തെ ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കാൻ ശ്രമിച്ചവർക്കുളള സന്ദേശമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. സമൂഹ മനസ് തിരിച്ചറിയാനാകാത്ത രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്ര നിർമ്മിതിയുടെ ശരിദൂരം നിർണ്ണയിക്കാൻ അർഹതയില്ല. ദുരാചാരങ്ങൾക്ക് ദയാവധം നടത്തിയാണ് സമൂഹം ഇവിടെവരെ എത്തിയതെന്ന് കോൺഗ്രസ് വിസ്‌മരിക്കരുതെന്നും പി.രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മഹാത്മാ അയ്യങ്കാളിയുടെ ചെറുമകൻ ടി.കെ.അനിയൻ, അഡ്വ. എസ്. പ്രഹ്ലാദൻ, ദലിത് - ആദിവാസി മഹാസഖ്യം പ്രസിഡന്റ് പി.കെ.സജീവ്, എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.ടി.ബി.വിജയകുമാർ, ചേരമർ സംഘടനാ നേതാക്കളായ അഡ്വ. വി.ആർ. രാജു, നെയ്യാറ്റിൻകര സത്യശീലൻ, കെ.ഡി.എഫ് സംസ്ഥാന നേതാക്കളായ ബോബൻ.ജി.നാഥ്, രാജൻ വെമ്പിളി, എസ്.പി. മഞ്ജു,ആർ. ദിനകരൻ, യു. ഫസലൂർ റഹ്മാൻ, റെജി പേരൂർക്കട, എ.കെ.വേലായുധൻ, കെ.പി.സുകു, സുധീഷ് പയ്യനാട്, ശൂരനാട് അജി, കെ.രവീന്ദ്രൻ, ആർ.അശോകൻ, ബി.സന്തോഷ് കുമാർ, അംബിക പൂജപ്പുര, സുശീലാ മോഹനൻ, മധുമോൾ പഴയിടം, ബി.എ.രാജേഷ്, മല്ലിക ബാലകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.