photo
എസ്.എൻ.ഡി.പി യോഗം പന്മന 5386-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പന്മന 5386-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ അങ്കണത്തിൽ സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് ശശിബാബു, യൂണിയൻ കൗൺസിലർമാരായ സുരേഷ് കുമാർ, മോഹൻ നിഖിലം എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നീലിയാടി സുരേന്ദ്രൻ (പ്രസിഡന്റ്), സിനികുമാർ( വൈസ് പ്രസിഡന്റ്), പ്രഭാകരൻ (സെക്രട്ടറി), വിവേകാനന്ദൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.