c
ആർ. ശങ്കർ

പുനലൂർ: കേരള മുഖ്യമന്ത്രി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ആർ. ശങ്കറിൻെറ 47-ാം ചരമ വാർഷികം നവംബർ 7ന് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 9.30ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സ്കോർഷിപ്പ് വിതരണവും നടക്കും. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന പരിപാടികൾ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ് കുമാർ, ജി. ബൈജു തുടങ്ങിയവർ സംസാരിക്കും. തുടർന്ന് മെഡിക്കൽ, എൻജിനിയറിംഗ് എന്നീ കോഴ്സുകളിൽ മെറിറ്റ് സിറ്റിലും, ഗവ. ക്വാട്ടായിലും അഡ്മിഷൻ നേടിയവർക്കും ഡിഗ്രി, പി.ജി പരീക്ഷകളിൽ റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്കും ആർ. ശങ്കർ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ അറിയിച്ചു.