snd
പുനലൂർ യൂണിയനിലെ ശാസ്താംകോണം ശാഖയിൽ ചേർന്ന കുടുംബ യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ വേദിയിൽ

പുനലൂർ: എസ്.എൻ.ഡി.പി യോഗം 5423-ാം നമ്പർ ശാസ്താംകോണം ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ കുടുംബ യോഗം ചേർന്നു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ കുടുംബ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ആത്മീയ പ്രഭാഷണവും യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് മുഖ്യപ്രഭാഷണവും നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ, സെക്രട്ടറി ഓമനാ പുഷ്പാംഗദൻ, പ്രാർത്ഥനാ സമിതി യൂണിയൻ സെക്രട്ടറി പ്രീത, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ് ദേവ്, സെക്രട്ടറി ബിച്ചു ബിജു, ശാഖാ വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി മണിക്കുട്ടൻ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.