h
എസ്. എൻ. ഡി. പി യോഗം കടയ്ക്കൽ യൂണിയനിലെ 2053-ാം നമ്പർ ചടയമംഗലം ശാഖയിൽ നടന്ന പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : എസ്. എൻ. ഡി. പി യോഗം കടയ്ക്കൽ യൂണിയനിലെ 2053-ാം നമ്പർ ചടയമംഗലം ശാഖയുടെ 9-ാം ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടന്നു. ഇതോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡ് ദാനവും, പാവപ്പെട്ട കുടുംബങ്ങൾക്ക് ആട് വിതരണവും നടത്തി. ശാഖാ പ്രസിഡന്റ്‌ എം. സനൽ അദ്ധ്യക്ഷത വഹിച്ചു. വാർഷിക യോഗം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എൻ. മധുസൂദനൻ, വൈസ് പ്രസിഡന്റ്‌ പി. സണ്ണീന്ദ്രൻ, അജയകുമാർ എന്നിവർ സംസാരിച്ചു.