കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീൻദയാൽ ട്രോഫിക്കായി കൊല്ലം പീരങ്കി മൈതാനിയിൽ ഡിസംബർ 25 മുതൽ 29 വരെ നടത്തുന്ന കേരളാ കബഡി ലീഗ് (കെ.കെ.എൽ) സീസൺ 3യുടെ ലോഗോ പ്രകാശനം സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കര നിർവഹിച്ചു.
ഇതോടനുബന്ധിച്ച് അഞ്ചാലുംമൂട് കോർപ്പറേഷൻ ഗ്രൗണ്ടിൽ നടന്ന സമ്മേളനം ക്രീഡാഭാരതി സംസ്ഥാന പ്രസിഡന്റ് എൻ.പി. മുരളി ഉദ്ഘാടനം ചെയ്തു. കെ.കെ.എൽ സംഘാടകസമിതി ചെയർമാൻ ഡോ. ആക്കാവിള സലിം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.വി. സോമയാജി, സൂര്യകാന്തി ഫൗണ്ടേഷൻ പ്രസിഡന്റ് എം. സുനിൽ, ട്രഷറർ മാമ്പുഴ ശ്രീകുമാർ, സെൻട്രൽ കമ്മിറ്റി അംഗം മാലുമ്മേൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കബഡി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. പാരിപ്പള്ളി കബീർ സ്വാഗതവും സംഘാടക സമിതി കൺവീനർ കെ.എസ്. അശോക് കുമാർ നന്ദിയും പറഞ്ഞു.