pipe
പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കുന്നു

ഓച്ചിറ:മഠത്തിൽകാരാണ്മ ഗുരുമന്ദിരം ജംഗ്ഷന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയത് അധികൃതരെത്തി ശരിയാക്കി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ശക്തിയായി ഒഴുകിയതിനെ തുടർന്ന് റോഡ് തകർന്നതിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നത് ജലസേചന വകുപ്പ് അധികൃതരെ നാട്ടുകാർ അറിയിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. നാട്ടുകാർ ജലസേചനവകുപ്പിന്റെ ഓച്ചിറയിലെ ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചിരിക്കവേയാണ് പത്ര വാർത്തയെ തുടർന്ന് അധികൃതർ പ്രശ്‌നം പരിഹരിച്ചത്.

വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ റോഡ് തകർന്നിരുന്നു. ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്.


റോഡ് തകർന്നത് ശ്രദ്ധയിൽപ്പെട്ടത് പത്രവാർത്തയെ തുടർന്നാണ്. അതുകൊണ്ടാണ് അവധി ദിവസമായിട്ടും പെട്ടെന്ന് തകരാർ പരിഹരിക്കാനെത്തിയത്.

അധികൃതർ

വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ റോഡ് സഞ്ചാര യോഗ്യമല്ലാതായിരുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി ഒരാഴ്ചയായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.

നാട്ടുകാർ