പൂയപ്പള്ളി: പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നിന്നുള്ള പത്ത് കുട്ടികൾ ശാസ്ത്ര പ്രവൃത്തിപരിചയ ഐ .ടി മേളകളിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. പ്രവൃത്തിപരിചയമേളയിൽ അമീറാബീഗം (പനയോല ഉൽപ്പന്നങ്ങൾ ), നവീൻ എം. മനോജ് (പാവകളിക്കുള്ള പാവകൾ ), ശ്രീഷ്മ ജി.എസ്. (കയർ ചവിട്ടി ഉൽപ്പന്നങ്ങൾ ), എ. അനന്തകൃഷ്ണൻ (തടിപ്പണി), ഗൗരികല്യാണി എസ് .എ. (പോഷകാഹാര വിഭവങ്ങൾ ), ഗണിത ശാസ്ത്രമേളയിൽ അദ്വൈത് ആർ. (നിശ്ചല മാതൃക ), ഗോവിന്ദ് ജെ.എസ്. (ഭാസ്കരാചാര്യ സെമിനാർ ), ഐ .ടി മേളയിൽ എം. ആരോമൽ (രചനയും അവതരണവും), അഭിജിത് ആർ. (മലയാളം ടൈപ്പിംഗ് ), സാമൂഹ്യശാസ്ത്രമേളയിൽ ലീവിൻ എസ്. പിള്ള (സാമൂഹ്യശാസ്ത്ര ക്വിസ് ) എന്നിവരാണ് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത്.