കൊല്ലം: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മുൻ സംസ്ഥാന ജന. സെക്രട്ടറി കുരുവിള ജോസഫ്, ഡി.സി.സി സെക്രട്ടറി തൃദീപ് കുമാർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി ടി.പി. ദീപുലാൽ, മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് ഷൈജു, അഭിലാഷ് ഭരതൻ, ശരത് കടപ്പാക്കട, നാസർ ജാഫർ, ബിജു വെടിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.