കൊല്ലം: നവോത്ഥാന കലാവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന വയലാർ അനുസ്മരണം കെ.ബി. ഗണേശ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവോത്ഥാന കലാവേദി പ്രസിഡന്റ് ഡോ. തേവന്നൂർ മണിരാജ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തി. കരവാളൂർ ജോൺ, സി.ബി. വിജയകുമാർ, പ്രൊഫ. സാംപനംകുന്നേൽ, പുനലൂർ ജനാർദ്ദനൻ, ഡോ. ഉഷാകുമാരി, മണി ചെന്താപ്പൂര്, പി.എം. രശ്മിരാജ്, എ.ജെ. പ്രകാശം, ഡോ. വസന്തകുമാർ സാംബശിവൻ, പുനലൂർ തങ്കപ്പൻ, എ. സുലോചന എന്നിവർ പങ്കെടുത്തു. തുടർന്ന് കവി അരങ്ങും പ്രതിഭകളെ ആദരിക്കലും നടന്നു.