കൊട്ടിയം: തഴുത്തല സിനി വിഹാറിൽ സത്യദേവന്റെയും (റിട്ട.അദ്ധ്യാപകൻ) ശ്യാമളയുടെയും (റിട്ട. അദ്ധ്യാപിക) മകളും കൊല്ലം ബാറിലെ അഡ്വ. ലൈജു വാസുദേവന്റെ ഭാര്യയുമായ ഡോ. സിനി സത്യൻ (46, ഗവ. ആയൂർവേദ ആശുപത്രി ഉമയനല്ലൂർ) നിര്യാതയായി. മക്കൾ: സ്വാതി.എസ് ഷൈജു, കൃഷ്ണ.എസ് ഷൈജു. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന്. സഹോദരൻ: പ്രൊഫ. സനു സത്യൻ (തിരുവനന്തപുരം ശ്രീചിത്തിര എൻജിനീയറിംഗ് കോളേജ് പ്രൊഫസർ).