ngo-mukesh
സർഗോത്സവം 2019 എം. മുകേഷ്, എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലോത്സവം 'സർഗ്ഗോത്സവം 2019' സംഘടിപ്പിച്ചു. കൊല്ലം വൈ.എം.സി.എ. ഹാളിൽ നടന്ന കലോത്സവം എം. മുകേഷ്, എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും 'ജ്വാല' കലാ സമിതി കൺവീനർ വി.ആർ. അജു നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജി. ധന്യ എന്നിവർ സംസാരിച്ചു.
ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻപാട്ട് (സിംഗിൾ), നാടൻപാട്ട് (ഗ്രൂപ്പ്), കവിതാപാരായണം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, തബല, ചെണ്ട, മൃദംഗം, ഓടക്കുഴൽ, വയലിൻ (വെസ്റ്റേൺ), പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് (ജലച്ചായം), കാർട്ടൂൺ എന്നീ ഇനങ്ങളിൽ വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം മത്സരങ്ങൾ നടന്നു.