photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിൽ ആരംഭിച്ച പരിശീലനക്കളരി യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. അനിൽകുമാർ, എസ്. ഫാസി തുടങ്ങിയവർ സമീപം

കുണ്ടറ: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം 'ഏകാത്മകം മെഗാ ഇവന്റിനോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻതല പരിശീലനക്കളരി ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ലീനാ റാണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് എസ്. ഫാസി, കെ. നകുലരാജൻ, പി. തുളസീധരൻ, പുഷ്പപ്രതാപ്, സജീവ്, പ്രിൻസ് സത്യൻ, ഷൈബു, എസ്. അനിൽകുമാർ, ലിബുമോൻ, ഹനിഷ് കുമാർ, സിബു വൈഷ്ണവ്, എം.ആർ. ഷാജി, അഖിൽ, അനിൽകുമാർ, ലളിതാ ദേവരാജൻ, സുനില, ശശികല, ശോഭന, ശിവശങ്കരൻ, വസുമതി, വിജയാംബിക, ശാന്തമ്മ, മല്ലാക്ഷി, ലാവണ്യ, അതുല്യ എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി ശ്യാമളാ ഫാസി സ്വാഗതം പറഞ്ഞു.

ജനുവരി 18ന് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിൽ യൂണിയനിൽ നിന്ന് 100 കുട്ടികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.