കൊല്ലം: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നോട്ട്ബുക്ക് നിർമ്മാണ പരിശീലനം ആരംഭിച്ചു. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിൽ സംരഭങ്ങളിലൂടെ വരുമാന മാർഗങ്ങൾ നേടിയെങ്കിൽ മാത്രമേ സ്ത്രീകൾ സ്വയം പര്യാപ്തരാകൂ എന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മായ സ്വാഗതവും വനിതാവേദി ചെയർപേഴ്‌സൺ അമ്പിളി വിജയൻ നന്ദിയും പറഞ്ഞു. പരിശീലനത്തിന് ശേഷം നോട്ട്ബുക്ക് നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് വനിതാവേദി ലക്ഷ്യമിടുന്നത്.