കൊട്ടിയം: ബൈപാസ് റോഡിന്റെ വിവിധ ഭാഗങ്ങളിലായി അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു. ഇന്നലെ രാവിലെ പാലത്തറയിൽ സിഗ്നൽ ലൈറ്റിന് സമീപത്തായി അറവുമാലിന്യം തള്ളിയതായി കാണപ്പെട്ടു. ഇത് ഭക്ഷിക്കാനെത്തിയ തെരുവ്നായ്ക്കൾ പ്രഭാത സവാരിക്കെത്തിയ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു.
ബൈപാസ് റോഡ് ആരംഭിക്കുന്ന മേവറത്ത് കലുംഗിനടിയിലും റോഡിന്റെ വിവിധ ഭാഗങ്ങളിലും അറവുമാലിന്യം തള്ളിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിനായി രാത്രികാല നിരീക്ഷണം നടത്താനും നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്.