പി.എൻ. ഭാസ്കരൻ രണ്ടാം അനുസ്മരണ സമ്മേളനം ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഓച്ചിറ: കർഷക തൊഴിലാളി യൂണിയൻ കരുനാഗപ്പള്ളി മുൻ ഏരിയാ സെക്രട്ടറിയും ഓച്ചിറയിലെ സി.പി.എം നേതാവുമായിരുന്ന പി.എൻ. ഭാസ്കരൻ രണ്ടാം അനുസ്മരണ സമ്മേളനം ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. അറുമുഖം അദ്ധ്യക്ഷത വഹിച്ചു. എം. ശിവശങ്കരപിള്ള, എം. ഗംഗാധരകുറുപ്പ്, പി.ബി. സത്യദേവൻ, അഡ്വ. എൻ. അനിൽകുമാർ, കെ. സുഭാഷ്, സുരേഷ് നാറാണത്ത്. എ. കബീർ, അശോകൻ, ശ്രീധരൻ പാണന്തറ, പി.കെ. ബാലചന്ദ്രൻ, അനിൽ പുന്തല തുടങ്ങിയവർ സംസാരിച്ചു. എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.