പരവൂർ: അക്രമത്തിനും അനീതിക്കുമെതിരെ മൗനം പാലിക്കുന്ന സാംസ്കാരിക നായകൻമാർ ഉണർന്ന് നീതിക്കുവേണ്ടി പോരാടണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സേവാദൾ ചാത്തന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ മർച്ചന്റ്സ് അസോ. ഹാളിൽ സംഘടിപ്പിച്ച കവി വയലാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് ചെയർമാൻ ബി. തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എ. സലാം, ജില്ലാ പ്രസിഡന്റ് അമിതാബ് കല്ലട, യു .ഡി.എഫ് ചെയർമാൻ പരവൂർ എസ്. രമണൻ, വൈസ് പ്രസിഡന്റ് ജെ. വിജയൻപിള്ള, അനീഷ് വിജയമ്മ, സുമൻ മാത്യു, സുലോചന, ഡി. മിനി, ശാലിനി, ബഷീർ, മാനേജ്, രമേശൻ, സരസ്വതി, പരവൂർ സജീവ്, പി. രഘു എന്നിവർ സംസാരിച്ചു.