പുനലൂർ: തെന്മല പഞ്ചായത്തിലെ ജനവാസ മേഖലയായ തോണിച്ചാലിൽ വീണ്ടും കാട്ടന ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. സമീപവാസിയായ സുധാകരൻ അടക്കമുള്ള കർഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. തെങ്ങ്, കമുക്, നാടൻ വാഴ, വെറ്റിലക്കൊടി, ഏത്തവാഴ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ കാട്ടാനകൾ ഇറങ്ങുന്നത്. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ കിടങ്ങുകൾ ഇല്ലാത്തതും നിലവിലെ സൗരോർജ്ജ വേലികൾ നശിച്ചതും മൂലമാണ് കാട്ടനകളുടെ ശല്യം വർദ്ധിക്കുന്നത്. ഇതിന് സമീപത്തെ ചെറുതന്നൂർ, നെടുംപച്ച, ആനപെട്ടകോങ്കൽ, ഉപ്പുകുഴി, ഇഞ്ചപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കാട്ടാന, പുലി, കാട്ടു പന്നി അടക്കമുളള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.