അഞ്ചൽ: വക്കംമുക്ക് തേജസ് സ്വാശ്രയ സംഘത്തിന്റെ ഓഫീസ് മന്ദിരോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ സംഘം പ്രസിഡന്റ് എ.ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മിനി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം കശുഅണ്ടി വികസ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും ലൈബ്രറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷും പി.എസ്.സി പരിശീലന ക്ലാസ് ഉദ്ഘാടനം അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷും വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനുവും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഗിരിജാ മുരളിയും, ചികിത്സാസഹായവിതരണം രാജേശ്വരി സതീശനും നിർവഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, സിനിമാ സംവിധായകൻ ദേവപ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ഷിജു, സംഘം സെക്രട്ടറി വി. സതീശൻ, കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.