കൊല്ലം: സിനിമാ സംവിധായകനും കലാസംവിധായകനുമായ പി.ജയ്‌സിംഗ് (74) നിര്യാതനായി. പരവൂർ കോങ്ങാൽ ഭരണങ്ങഴികത്തെ വീട്ടിൽ ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭരതന്റെ നിരവധി സിനിമകളിലെ ആർട്ട് ഡയറക്ടറായിരുന്നു. 1985 ൽ സീൻ നമ്പർ 7എന്ന സിനിമയിലെ കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. രഥചക്രം, സുന്ദരിക്കുട്ടി എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പോസ്റ്റർ ഡിസൈനർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഐ.എഫ്.എഫ്.കെയുടെ തുടക്കംമുതലുള്ള ഡെലിഗേറ്റാണ്. പരവൂർ എസ്.എൻ.വി.സമാജം മുൻഭരണസമിതി അംഗവും പരവൂർ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സ്ഥാപക അംഗവുമാണ്. നഗരവികസന സമിതി വൈസ് പ്രസിഡന്റാണ്.
ഭാര്യ: അജിതകുമാരി (റിട്ട. ജൂനിയർ ഹെൽത്ത് ഓഫീസർ), മക്കൾ: ജയലക്ഷ്മി, യോജി.