qac
ജില്ലാ സീനിയർ ഡിവിഷൻ ബാസ്‌ക്ക​റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ക്യു.എ.സി ടീമിന് ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്​റ്റ് ട്രോഫി നൽകുന്നു.

കൊല്ലം: ബാസ്‌ക്ക​റ്റ് ബോൾ അസോസിയേഷന്റെയും ക്വയിലോൺ അത്‌ല​റ്റിക് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ സീനിയർ ഡിവിഷൻ ബാസ്‌ക്ക​റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ ക്യു.എ.സി ഒന്നാം സ്ഥാനവും വൈ.എം.സി.എ രണ്ടാം സ്ഥാനവും അമൃത സ്‌കൂൾ ഓഫ് എൻജിനീയറിംഗ് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ സെൻട്രലൈസഡ് സ്‌പോർട്ട്സ് ഹോസ്​റ്റൽ ഒന്നാം സ്ഥാനവും അമൃത സ്‌കൂൾ ഓഫ് എൻജിനീയറിംഗ് രണ്ടാം സ്ഥാനവും നേടി.
ക്യു.എ.സി ഫ്ളഡ് ലി​റ്റ് കോർട്ടിൽ നടന്ന മത്സര വിജയികൾക്ക് ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്​റ്റ് ട്രോഫികൾ വിതരണം ചെയ്തു. ക്യു.എ.സി സെക്രട്ടറി, ജി. രാജ്‌മോഹൻ, ടോം ജോർജ്ജ്, ഡി. ഷാജു, എസ്. ലാലു തുടങ്ങിയവർ സംസാരിച്ചു.