കൊല്ലം: സംഘടനാ ശക്തി പ്രകടമാക്കി കെ.പി.സി.സി ഒ.ബി.സി ജില്ലാ നേതൃത്വ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു. ഒ.ബി.സി ഡിപ്പാർട്ട്മെന്റിന്റെ ഇന്ത്യയിലെ പ്രസക്തിയെക്കുറിച്ച് സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതനും, സംവരണത്തിലെ വിവേചനത്തെക്കുറിച്ച് അഡ്വ. ബേബിസൺ, ബാബു നാസർ എന്നിവരും, നേതൃത്വ പരിശീലന ക്ലാസ് രാജിലനും നയിച്ചു.
പിന്നാക്ക സമുദായാംഗങ്ങൾക്ക് ലെജിസ്ലേച്ചറിലും, എക്സിക്യൂട്ടീവിലും, ജുഡീഷ്യറിയിലും, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.
ക്യാമ്പംഗങ്ങളുടെ സജീവ സഹകരണം കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നുവെന്ന് ജില്ലാ ചെയർമാൻ അഡ്വ.എസ്. ഷേണാജി പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം കെ.പി.സി.സി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കെ.സി രാജൻ, അഡ്വ. എസ്. ഷാനവാസ് ഖാൻ, പ്രൊഫ. മേരീദാസൻ, നെടുങ്ങോലം രഘു, കോയിവിള രാമചന്ദ്രൻ, വിപിനചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ രാജേന്ദ്രബാബു, അഡ്വ. സുനിൽ കുമാർ, എറ്റിൽബർട്ട് എമർസൻ, ബി.എം. ഷാ അജിത് ബേബി, സുകേശൻ, ജില്ലാ ഭാരവാഹികളായ ഭമീം മുട്ടയ്ക്കാവ്, സുമ സുനിൽകുമാർ, പ്രകാശ് വെള്ളാപ്പള്ളി, ചിത്രസേനൻ, അഖിൽ മുട്ടക്കുഴി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മുൻ എം.എൽ.എ ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. എസ്. ഷേണാജി അദ്ധ്യക്ഷത വഹിച്ചു. കണ്ടച്ചിറ യേശുദാസൻ സ്വാഗതവും, ബൈജു പുരുഷോത്തമൻ നന്ദിയും പറഞ്ഞു.