പത്തനാപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ 2020 ജനുവരി 18ന് തൃശൂർ തേക്കിൻ കാട് മൈതാനിയിൽ ശ്രീനാരായണ ഗുരുദേവന്റെ കുണ്ഡലിനിപ്പാട്ട് എന്ന കൃതിയെ ആസ്പദമാക്കി മോഹിനിയാട്ടം രൂപത്തിൽ ഏകാത്മകം മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ ഏകാത്മകം മെഗാ ഇവന്റിന്റെ യൂണിയൻ തല ഉദ്ഘാടനവും സി.ഡി പ്രകാശനവും യൂണിയൻ ഹാളിൽ നടന്നു. ഏകാത്മകം മെഗാ ഇവന്റ് യൂണിയൻ തല ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി. ബിജു ഏകാത്മകം മെഗാ ഇവന്റ് സി.ഡി പ്രകാശനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്‌ണൻ, യൂണിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, പി. ലെജു, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി.ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി. ഗണേശ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ സ്വാഗതവും വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ് നന്ദിയും പറഞ്ഞു. യോഗത്തിൽ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, സൈബർ സേന, കുമാരീസംഘം, ബാലജനയോഗം എന്നിവയുടെ യൂണിയൻ ഭാരവാഹികളും ഏകാത്മകം ഇവന്റിൽ പങ്കെടുക്കുന്നവരും അവരുടെ രക്ഷാകർത്താക്കളും പങ്കെടുത്തു.