navas
സുരക്ഷാ വേലിയില്ലാത്ത കോവൂർ കോളനിയിലെ ട്രാൻസ്ഫോർമർ

ശാസ്താംകോട്ട: കോവൂർ കോളനിയിലെ സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന കോവൂർ കോളനിയിൽ അപകടകരമായ നിലയിലുള്ള ട്രാൻസ്ഫോർമറിന് സുരക്ഷാ കവചം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തേവലക്കര സെക്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തായി സ്ഥിതി ചെയ്യുന്ന കോവൂർ എൽ.പി, യു .പി സ്കൂളിലേക്കുള്ള വിദ്യാർത്ഥികൾ ഇതുവഴിയാണ് കടന്നു പോകുന്നത്. അതിനാൽ അപകട സാദ്ധ്യത വളരെ കൂടുതലാണെന്നും നാട്ടുകാർ പറയുന്നു.