kpms
കേരള പുലയർ മഹിളാ ഫെഡറേഷൻ കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനം ഫെഡറേഷൻ ജനറൽ സെക്രട്ടറി സുനന്ദ രാജൻ ഉൽഘാടനം ചെയ്യുന്നു.

ചാത്തന്നൂർ:വാളയാറിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്ന് കേരളാ പുലയർ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി സുനന്ദ രാജൻ ആവശ്യപ്പെട്ടു. കേരളാ പുലയർ മഹിളാ ഫെഡറേഷൻ കൊല്ലം ജില്ലാ പ്രവർത്തക കൺവെൻഷൻ ചാത്തന്നൂർ അരുണോദയം ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ശക്തമായ തെളിവുകൾ ഇല്ലാതാക്കി പ്രതികൾക്ക് രക്ഷപെടാൻ അവസരം ഒരുക്കി കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ലെറ്റീഷ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി ബൈജു കലാശാല,സെക്രട്ടറിയേറ്റ് അംഗം ബി. അജയകുമാർ,കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എൽ രാജൻ ,സെക്രട്ടറി എൻ ബിജു,കമ്മിറ്റി അംഗം ലതാകുമാരി, കെ.പി.എം.എഫ് സംസ്ഥാന വെെസ് പ്രസിഡന്റ് കുമാരി സുലത, അസി.സെക്രട്ടറി ഇന്ദുലേഖ,കമ്മിറ്റി അംഗങ്ങൾ സുഷാ ശ്രീനിവാസൻ,സുജാ ബിജുകുമാർ, കെ.പി.വെെ.എം ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്,സെക്രട്ടറി ഇൻ ചാർജ് മെെഷുമുരളി,വെെസ് പ്രസിഡന്റ് അജിത്ത്ലാൽ ,പഞ്ചമി ജില്ലാ കോർഡിനേറ്റർ അനിതാ സുരേഷ്,കെ.പി.എം.എസ് ചാത്തന്നൂർ യൂണിയൻ സെക്രട്ടറി അശോക് കുടുക്കറ എന്നിവർ സംസാരിച്ചു. കെ.പി.എം.എഫ് ജില്ലാ അസി:. സെക്രട്ടറി സുനി വിജയരാജൻ സ്വാഗതവും,ചാത്തന്നൂർ യൂണിയൻ സെക്രട്ടറി ബീന കൃതഞ്ജതയും രേഖപ്പടുത്തി.

കേരളാ പുലയർ മഹിള ഫെഡറേഷൻ പുതിയ ജില്ലാ ഭാരവാഹികളായി വിജയശ്രീ സുരേഷ് (പ്രസിഡന്റ്) ശാലിനി (സെക്രട്ടറി),ലതാദാസ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.