soonal-
വടക്കേവിള നഗരസഭയുടെ കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു

 ഇഴജന്തുക്കളുടെ ആശ്രയം  വെള്ളം കെട്ടിനിന്ന് കൊതുക് ശല്യവും

ഇരവിപുരം: കോർപ്പറേഷന്റെ വടക്കേവിള സോണൽ ഓഫീസിന് സമീപത്തെ നഗരസഭയുടെ കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് പുതുതായി നിർമ്മിച്ചിട്ടുള്ള ഭക്ഷണപ്പുരയുടെ ടെറസിന് മുകളിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്നു. മാലിന്യക്കൂമ്പാരത്തിൽ കപ്പ മരം വളർന്ന് കപ്പയ്ക്കാ പിടിച്ചിട്ടും അധികൃതർക്ക് കണ്ട മട്ടില്ല.

വടക്കേവിള സോണൽ പരിധിയിലെ വീടുകളിൽ നിന്ന് ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ടെറസിന് മുകളിൽ കുന്നുകൂടി കിടക്കുന്നത്. മാസങ്ങളായി കിടക്കുന്ന ഈ മാലിന്യക്കൂമ്പാരം ഇപ്പോൾ ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. കൂടാതെ വെള്ളം കെട്ടിക്കിടന്ന് കൊതുക്ശല്യവും കെട്ടിടത്തിന് കേടുപാടും സംഭവിക്കുന്നുണ്ട്.

ആദ്യം ഓഫീസ് വളപ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യമാണ് ഇപ്പോൾ ടെറസിന് മുകളിലേക്ക് മാറ്റിയത്. സേഫ് കൊല്ലം പദ്ധതിയുമായി അധികൃതർ രംഗത്തിറങ്ങിയിരിക്കുമ്പോഴാണ് ഇവിടെ പ്ലാസ്റ്റിക് മാലിന്യം കോർപ്പറേഷന്റെ തന്നെ കെട്ടിടത്തിന് മുകളിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. വേനൽക്കാലത്ത് ഒരു തീപ്പൊരി വീണാൽ വൻഅഗ്നിബാധയ്ക്ക് കാരണമാകാൻ സാധ്യതയുമുണ്ട്.