കൊല്ലം:ഒബ്സ്‌റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സൊസൈറ്റിയുടെയും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിയുടെയും നേതൃത്വത്തിൽ കൊല്ലം മെഡിട്രിന ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ ശില്പശാല നടത്തി. 40 ഗൈനക്കോളജിസ്റ്റുകൾ പങ്കെടുത്ത ശില്പശാലയിൽ അഞ്ച് താക്കോൽദ്വാര ശസ്ത്രക്രിയകൾ തൽസമയം സംപ്രേഷണം ചെയ്തു. മെഡിട്രിന ആശുപത്രി സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ് ശില്പശാല ഉദ്ഘാടനം ചെയ്തു. കൊല്ലം ഒബ്സ്‌റ്റട്രിക്സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ.വത്സല കുമാരി അദ്ധ്യക്ഷത വഹിച്ചു.
ഡോ.സുഭാഷ് മല്യ, ഡോ.മിനുപ്രിയ, ഡോ.എൻ.ആർ റീന, ഡോ.കവിത വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. ശസ്ത്രക്രിയ വിദഗ്ധരായ ഡോ.സുഭാഷ് മല്യ, ഡോ. സന്ദീപ് ദത്ത റോയ്, ഡോ.ഹരികുമാർ, ഡോ.പ്രീത, ഡോ.മിനുപ്രിയ, ഡോ. നിഷ നിഷാന്ത് തുടങ്ങിയവർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.