book
പി. കെ പ്രശാന്തൻ സ്മാരക പബ്ലിക് ലൈബ്രറിയ്ക്കുവേണ്ടി ജനറൽ കൺവീനർ ആദ്യ പുസ്തകം ഏറ്റുവാങ്ങുന്നു

കുലശേഖരപുരം: കുറുങ്ങപ്പള്ളി പി.കെ. പ്രശാന്തൻ സ്മാരക പബ്ലിക് ലൈബ്രറി രൂപീകരണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൈബ്രറിക്കായി വി.പി. ജയപ്രകാശ് മേനോൻ സംഭാവന ചെയ്ത ആദ്യ പുസ്തകശേഖരം സ്വാഗതസംഘം ജനറൽ കൺവീനർ ചെറുകാമ്പിശ്ശേരിൽ കൃഷ്ണകുമാർ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്തംഗം പി. പ്രസന്നൻ, രാജൻ കളത്തിൽ, വിജേന്ദ്രൻ, ബി. കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.