കരുനാഗപ്പള്ളി : യൂത്ത് കോണ്‍ഗ്രസ് നേതാവും എ.ഐ.യു.ഡബ്ലിയു.സി കൊല്ലം ജില്ലാ സെക്രട്ടറിയും നെഹ്‌റു സാംസ്‌കാരിക വേദിയുടെ ഭാരവാഹിയുമായിരുന്ന കെ. രാജുവിന്റെ ഒന്നാം ചരമ വാർഷികം നെഹ്‌റു സാംസ്‌കാരികവേദി ഓർമ്മ ദിനമായി ആചരിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെഹ്‌റു സാംസ്‌കാരികവേദി പ്രസിഡന്റും എ.ഐ.യു.ഡബ്ലിയു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബോബൻ ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, എൻ. അജയകുമാർ, ചിറ്റുമൂല നാസർ, രാമചന്ദ്രൻ ലാവണ്യ, എൻ. രമണൻ, ചൂളൂർ ഷാനി, സുഭാഷ് ബോസ്, അഡ്വ. രാജേഷ് ശിവൻ, സി.ഒ. കണ്ണൻ, സലാം കരുനാഗപ്പള്ളി, സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, പുതുക്കാട്ട് ബാബു, കെ.എസ് പുരം രാജു എന്നിവർ സംസാരിച്ചു.