കരുനാഗപ്പള്ളി: അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാനിമൾ ഉസ്മാന് കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. പുതിയകാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ്, മണ്ഡലം ഭാരവാഹികളായ കൃഷ്ണപിള്ള, യൂസുഫ് കുഞ്ഞ് കൊച്ചയ്യത്ത്, ദിലീപ്കുമാർ, ബിനി അനിൽ , ഗിരിജാകുമാരി, ഗ്രാമ പഞ്ചായത്ത് മെമ്പർ റഹിയാനത്ത്, ഗിരീഷ്‌കുമാർ വട്ടത്തറ, ഇർഷാദ് ബഷീർ, പൂക്കുഞ്ഞ് പുതിയകാവ്, അനിൽ കോടിശ്ശേരി, ബഷീർ കുറുമ്പന്റയ്യം എന്നിവർ പ്രസംഗിച്ചു.