mathil
ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർത്ത നിലയിൽ

കൊട്ടിയം: സാമൂഹ്യവിരുദ്ധർ ക്ഷേത്രത്തിന്റെ ചുറ്രുമതിൽ തകർത്തതായി പരാതി. മയ്യനാട് കുഴിത്തടം കിണറുവിള ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ തെക്ക് വശത്തെ ചുറ്റുമതിലാണ് ഇന്നലെ രാത്രിയിൽ തകർത്തത്.
ഒരു വർഷം മുമ്പാണ് ക്ഷേത്ര ഭരണസമിതി മതിൽ കെട്ടിയത്. ക്ഷേത്രഭൂമി കൈയേറാനുള്ള ചിലരുടെ നീക്കമാണ് നടക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ഇരവിപുരം പൊലീസ് സ്റ്റേഷനിലും റവന്യു, പഞ്ചായത്ത്‌ അധികാരികൾക്കും പരാതി നൽകി.