പരവൂർ: ജയപ്രകാശ് നാരായൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജെ.പി അനുസ്മരണം സംഘടിപ്പിച്ചു. സെന്ററിന്റെ 8-ാമത് ജെ.പി അവാർഡ് കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി സമ്മാനിച്ചു. മാമ്പഴക്കര സോമൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഫിറോസ്‌ലാൽ, ഡോ. അശോക് ശങ്കർ, മീനമ്പലം സുധീർ, രാജീവ്, മോഹൻദാസ് ,പ്രമീള, ഷൈനി തുടങ്ങിയവർ സംസാരിച്ചു.