പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിൽ യൂത്ത്മൂവ്മെന്റ് വാർഷിക പൊതുയോഗം നടന്നു. ശാഖാ സെക്രട്ടറി എസ്. കുമാർ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ബി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സന്തോഷ് ജി. നാഥ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ബി. അനന്തു, ശാഖാ പ്രസിഡന്റ് ബി. അജി, ശാഖാ കമ്മിറ്റി അംഗങ്ങളായ കെ. നടരാജൻ, എൻ. രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി സുജിത്ത് (പ്രസിഡന്റ്), ജി. അഗീഷ്(വൈസ് പ്രസിഡന്റ്), എസ്. ബിനിൽ (സെക്രട്ടറി), ഹരി എസ്. കുമാർ(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.