കരുനാഗപ്പള്ളി: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി, ആർ.വൈ.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ യോഗവും പ്രകടനവും നടത്തി . എം.എസ് . ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പി. രാജു, സി.എം. ഷെരീഫ്, പി. സുഭാഷ്, കല്ലേലിഭാഗം ശശികുമാർ , മോഹനൻ പിള്ള, ക്ലാപ്പന ഷിബു, ഓമന ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.