കൊട്ടാരക്കര : പെൺകുട്ടിയെ കൈയേറ്റം ചെയ്ത കേസിൽ പ്രതിയായ ചന്ദനത്തോപ്പ് ഇടവട്ടം കൃഷ്ണകൃപ വീട്ടിൽ വിപിൻദാസിനെ(22) കുണ്ടറ പൊലീസ് പിടികൂടി. പെൺകുട്ടി മൊബൈൽ നമ്പർ നൽകാത്തതിലുള്ള വിരോധം മൂലമാണ് പ്രതി അതിക്രമം കാട്ടിയത്. നടുറോഡിൽ പെൺകുട്ടിയെ തടഞ്ഞു നിറുത്തി കടന്നു പിടിക്കുകയും പെൺകുട്ടി സമീപത്തെ വീട്ടിലേക്കു ഓടിക്കയറിയപ്പോൾ അവിടേക്കു അതിക്രമിച്ച് കയറി കതകിൽ ആഞ്ഞടിക്കുകയും ചെയ്തു. പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ട വിവരമറിഞ്ഞ് കടന്നു കളഞ്ഞ പ്രതിയെ കുണ്ടറ എസ്. ഐ വിദ്യാധിരാജ്, സി.പി.ഒ സന്തോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.