പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി
കൊല്ലം: വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ സംസ്ഥാന സർക്കാരും പൊലീസും സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ചു. ഉപരോധ സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്‌തു.
ക്രമസമാധാനം ഉറപ്പ് വരുത്തേണ്ട പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്നവരായി മാറിയെന്നും പിണറായി വിജയനിൽ നിന്ന് ഇരകൾക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ, ഡി.സി.സി ഭാരവാഹികളായ തൊടിയൂർ രാമചന്ദ്രൻ, എം.എം.സഞ്ജീവ് കുമാർ, ബി.തൃദീപ് കുമാർ, സന്തോഷ് തുപ്പാശേരി, ആർ.അരുൺ രാജ്, ടി.പി.ദീപുലാൽ, അനീഷ് പടപ്പക്കര, ആർ.എസ്.അബിൻ, ഷെഫീഖ് കിളികൊല്ലൂർ, കുരുവിള ജോസഫ്, ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. ചിന്നക്കടയിലെ പ്രധാന പാത ഉപരോധിച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ തടഞ്ഞിട്ടു. ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.