കൊല്ലം: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി സൗജന്യ ബ്ലഡ് പ്രഷർ പരിശോധന സംഘടിപ്പിച്ചു. മൂന്ന് കേന്ദ്രങ്ങളിലുമായി പതിനായിരത്തിലധികം പേരുടെ ബ്ലഡ് പ്രഷർ പരിശോധിച്ചു.
ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പക്ഷാഘാത പ്രതിരോധ മാർഗങ്ങൾ, മുൻകരുതലുകൾ എന്നിവ അടങ്ങിയ ലഘുലേഖ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ കൊല്ലം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൾ ഗഫാറിന് നൽകി പ്രകാശനം ചെയ്തു.
എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ജയശങ്കർ, ജില്ലാ ലേബർ ഓഫീസർ എ. ബിന്ദു, ഡെപ്യൂട്ടി രജിസ്ട്രാർ മോഹനൻപോറ്റി, അസി. രജിസ്ട്രാർമാരായ പി. മുരളീധരൻ, എ. അജി, അഡീഷണൽ ഗവ. പ്ലീഡർമാരായ വി. വിനോദ്, ബി. മഹേന്ദ്ര, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽകുമാർ, ആശുപത്രി ഭരണസമിതി അംഗം കെ. ഓമനക്കുട്ടൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, സെക്രട്ടറി ഇൻ ചാർജ് പി. ഷിബു എന്നിവർ സംസാരിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസർമാരായ ജയ് ഗണേഷ്, ഇർഷാദ് ഷാഹുൽ എന്നിവർ നേതൃത്വം നൽകി.