navas
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ജയശ്രീ ടീച്ചറെ അഡ്വ..കെ. സോമപ്രസാദ് എം.പി അനുമോദിക്കുന്നു

ശാസ്താംകോട്ട: സംസ്ഥാന ഹയർ സെക്കൻഡറി അദ്ധ്യാപക അവാർഡ് ജേതാവ് ജയശ്രീ ടീച്ചറെ അനുമോദിച്ചു. പടിഞ്ഞാറേ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. ശോഭനയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദനച്ചടങ്ങ് അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, വൈസ് പ്രസിഡന്റ് സുധീർ , ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ ദേവി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ. യശ്പാൽ, സരസ്വതി ടീച്ചർ, സ്കൂൾ പ്രിൻസിപ്പൽ സാജിത പി.എം.,​ പി. ടി.എ പ്രസിഡന്റ് അജി തുടങ്ങിയവർ സംസാരിച്ചു.