sbi-vijilance
വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി സ്​റ്റേ​റ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസ് സംഘടിപ്പിച്ച സെമിനാർ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഴിമതി തടയുകയെന്നത് സമൂഹത്തിന്റെ മുഖ്യ കടമയാണെന്ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ഇക്കാര്യത്തിൽ നാം ജാഗരൂകരായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജിലൻസ് ഡി.ജി.എം.സി എസ്.എൽ. നരസിംഹം അദ്ധ്യക്ഷത വഹിച്ചു.

വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂൾ കുട്ടികൾക്കായുള്ള ക്വിസ്, ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്ക് അലക്സാണ്ടർ ജേക്കബ്ബ് സമ്മാന വിതരണം നടത്തി. റീജിയണൽ മാനേജർ ശശീന്ദ്രൻപിള്ള, ചീഫ് മാനേജർ അജയകുമാർ, സിവിൽ സ്​റ്റേഷൻ ബ്രാഞ്ച് ചീഫ് മാനേജർ രാജേഷ്, ചീഫ് മാനേജർ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാർ അഴിമതി വിരുദ്ധ പ്രതിജ്ഞയും എടുത്തു. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് വിജിലൻസ് വാരാചരണം സംഘടിപ്പിക്കുന്നത്.