c
കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച്

കൊല്ലം: സ്​റ്റാ​റ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, സേവനാവകാശ നിയമം ജനോപകാരപ്രദമായ രീതിയിൽ നടപ്പാക്കുക, കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌ക്കരിക്കുക, വകുപ്പുകളെ ആധുനികവൽക്കരിക്കുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ ആശങ്കകൾ അക​റ്റുക, പ്രൊമോഷനുകൾ സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസ​റ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ഗസ​റ്റഡ് ജീവനക്കാർ കളക്ടറേ​റ്റ് മാർച്ചും ധർണയും നടത്തി. ധർണ എ.ഐ.​റ്റി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ബി.എസ്.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ.കെ.ജി.പ്രദീപ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ്‌പ്രസിഡന്റ് ബി.ബാലചന്ദ്രൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, സമരസമിതി കൺവീനർ ആർ.രാജീവ് കുമാർ, സി.പ്രീത തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ഡോ. അജിത്ത്. എ.എൽ, ഡോ. മോഹൻ, ഡോ. ബിനു, ഷാജി റഹ്‌മാൻ. പി. ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.