ngo-1
എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണകൾ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. ജില്ലാ എക്സിക്യുട്ടീവ് അംഗം ബി.എസ്. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഫ്.എസ്.ഇ.ടി.ഒ. കൊല്ലം താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ സ്വാഗതവും എൻ.ജി.ഒ. യൂണിയൻ ടൗൺ ഏരിയാ സെക്രട്ടറി ജി. സജികുമാർ നന്ദിയും പറഞ്ഞു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബി. സതീഷ് ചന്ദ്രൻ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് മനോരഞ്ജൻ, പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ജയകുമാർ, ശ്രീകുമാർ. എം.ആർ. എന്നിവർ സംസാരിച്ചു.
കൊട്ടാരക്കരയിൽ കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ്ജ് മാത്യു, ശാസ്താംകോട്ടയിൽ സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ ശങ്കരപ്പിള്ള, കരുനാഗപ്പള്ളിയിൽ സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ, പുനലൂരിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ എസ്. ബിജു, കുന്നിക്കോട് ടൗണിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സജീവ് എന്നിവർ ധർണകൾ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.ആർ. അജു, വി. പ്രേം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. രതീഷ് കുമാർ, ബി. സുജിത്, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. ബാബു, സന്തോഷ് കുമാർ, ശശികുമാർ, സൗമ്യ ഗോപാലകൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.