c
കനത്ത കാറ്റിൽ ദേശീയ പാതയിലെ തെന്മല 13 കണ്ണറ പാലത്തിന് സമീപം റോഡിൽ ഒടിഞ്ഞു വീണ കുറ്റൻ വൃക്ഷം.

പുനലൂർ: കനത്ത കാറ്റിൽ കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ വൃക്ഷം ഒടിഞ്ഞു വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയിലെ തെന്മല 13 കണ്ണറ പാലത്തിന് സമീപത്തും, തെന്മല ഡാം കവലയിലുമാണ് വൃക്ഷം ഒടിഞ്ഞു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലും ശക്തമായ കാറ്റിലുമാണ് മരം നിലം പൊത്തിയത്. തെന്മല 13 കണ്ണറയിലെ പാതയോരത്തെ താമസക്കാരിയായ സബീനയുടെ വീടിനോട് ചേർന്നു നിന്ന കൂറ്റൻ മരം കനത്ത കാറ്റിൽ ചുവട്ടിൽ നിന്ന് ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം നിലച്ചു. തെന്മല ഡാം കവലയ്ക്ക് സമീപത്തെ റോഡിൽ മരച്ചില്ലകൾ ഒടിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് 13 കണ്ണറയിൽ വീണ കൂറ്റൻ മരം മുറിച്ചു നീക്കിയത്.