m
കടയ്ക്കൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് യു. കൃഷ്‌ണനുണ്ണി കടയ്ക്കൽ പഞ്ചായത്ത് ലീഗൽ ക്ലിനിക്ക് ഉദ്‌ഘാടനം ചെയുന്നു

കടയ്ക്കൽ : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച നിയമ സഹായ ക്ലിനിക്കിന്റെ ഉദ്‌ഘാടനം കടയ്ക്കൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് യു. കൃഷ്ണനുണ്ണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലത സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. ഷാജഹാൻ, ശ്യമാള സോമരാജൻ, അശോക്. ആർ. നായർ, ജനപ്രതിനിധികൾ, കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പ്രതിനിധികൾ, കടയ്ക്കൽ ബാർ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.