photo
സ്കേറ്രിംഗ് ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം

കരുനാഗപ്പള്ളി: തൊടുപുഴയിൽ 26, 27 തീയതികളിൽ നടത്തിയ സ്കേറ്റിംഗ് ഹോക്കി മത്സരത്തിൽ കൊല്ലം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പുതിയകാവ് അമൃതവിദ്യലത്തിലെ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ പോയിന്റ് ജില്ലയ്ക്ക് നേടിക്കൊടുത്തത്. 13 ജില്ലകളിൽ നിന്നായി 750 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. കൊല്ലം ജില്ലയിൽ നിന്ന് പങ്കെടുത്ത 39 കുട്ടികളിൽ 30 പേരും പുതിയകാവ് അമൃത വിദ്യാലയത്തിൽ നിന്നുള്ളവരായിരുന്നു. പുതിയകാവ് അമൃത വിദ്യാലയത്തിലെ പെൺകുട്ടികളുടെ കേഡറ്റ് വിഭാഗത്തിൽ സബ് ജൂനിയർ വിഭാഗത്തിന് സംസ്ഥാനതല സ്വർണ മെഡലുകളും ജൂനിയർ വിഭാഗത്തിന് വെള്ളി മെഡലുകളുടെ ലഭിച്ചു. മത്സരങ്ങളിൽ വിജയികളായവർക്കുള്ള മെഡലുകൾ കേരള സ്റ്റേറ്റ് ഫെൻസിംഗ് സെക്രട്ടറി എം.എസ്. പവനൻ വിതരണം ചെയ്തു. പുതിയകാവ് അമൃത വിദ്യാലയത്തിലെ സ്കേറ്റിംഗ് പരിശീലകരായ ബിജു ശിവദാസൻ, രഞ്ജിത്ത്, കായികാദ്ധ്യാപകൻ മനോജ് പിള്ള എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.