ചാത്തന്നൂർ: എൻ. എസ്. എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പള്ളിമൺ കൗസ്തുഭത്തിൽ പള്ളിമൺ സന്തോഷ് (52) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ മാധവൻപിള്ളയുടെയും ശാരദാമ്മയുടെയും മകനാണ്.
ഭാര്യ കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ അധ്യാപിക ഗീതാകുമാരി. മക്കൾ: അഭിരാം, അഭിമന്യു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്റ്, പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് , പള്ളിമൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പി. ടി. എ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ
തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ 10 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
എൻ. എസ്. എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ഓഫീസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,പള്ളിമൺ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് പള്ളിമണ്ണിലെ വീട്ടിലേക്ക് കൊണ്ടുപോയി.