കുലശേഖരപുരം : കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചു. വാർഷിക പദ്ധതികൾ തയ്യാറാക്കൽ, തുക ചെലവഴിക്കൽ, നികുതി പിരിച്ചെടുക്കൽ തുടങ്ങിയവയിൽ പുലർത്തുന്ന മികവിന്റെ അടിസ്ഥാനത്തിലാണ്ഐ. എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്നലെ രാവിലെ ചേർന്ന സമ്മേളനത്തിൽ എ. എം. ആരിഫ് എം. പി പഞ്ചായത്തിനെ ഐ.എസ്. ഒ അംഗീകൃത സ്ഥാപനമായി പ്രഖ്യാപിച്ചു. കാപ്പക്സ് ചെയർമാൻ പി. ആർ. വസന്തൻ വിവിധ വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം നിർവഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒ. മീനാകുമാരി ജീവനക്കാരെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, ആശാ വർക്കർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. രാജൻ സ്വാഗതവും, സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.