അഞ്ചൽ: കശ്മീരിലെ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച സൈനികൻ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത്തിന്റെ വീട് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇന്നലെ സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്,ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഉമേശ് ബാബു, മുൻ പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഏറെ നേരെ ഇവിടെ ചെലവഴിച്ച അദ്ദേഹം അഭിജിത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.