കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനത്തെ അങ്കണത്തിൽ ഹരിതം-2019 പദ്ധതിയിൽപ്പെടുത്തി ഗ്രോബാഗിലുള്ള ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. കോർപ്പറേഷനിലെ വിവിധ സെക്ഷനുകൾ ഏഴ് ഹൗസുകളായി തിരിച്ച് ഇരുന്നൂറോളം ഗ്രോബാഗ് കൃഷിയാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കാബേജ്, കോളി ഫ്ളവർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, അമര, പയർ എന്നിവയാണ് കൃഷി ചെയ്തത്.
കോർപ്പറേഷന്റെ 16 ഫാക്ടറികളിലാണ് ജൈവ പച്ചക്കറി കൃഷി നടക്കുന്നത്. ഇതിനകം 60000 രൂപയുടെ ജൈവ പച്ചക്കറികൾ കോർപ്പറേഷൻ വിറ്റഴിച്ചു.
കൃഷിയുടെ ഉദ്ഘാടനം കോർപ്പറേഷൻ ഹെഡോഫീസിൽ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്ണൻ,കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.